അനേകം ആളുകൾക്ക് പശു അമ്മയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു അനേകം ആളുകൾക്ക് മാതാവും പുണ്യവുമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം കന്നുകാലികളെ ആശ്രയിച്ചാണെന്നും വ്യക്തമാക്കി. പലരും ഇക്കാര്യം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ 2095 കോടി രൂപയുടെ 27 പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തറക്കല്ലിടലിനു ശേഷം നടന്ന് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Also Read:30 ലക്ഷം വരെ പ്രവാസി വായ്പകള്‍ക്ക് അപേക്ഷിക്കാം
പശുക്കളെയും എരുമകളെയും കുറിച്ച് തമാശകൾ പറയുന്നവർ കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം കന്നുകാലികളെ ആശ്രയിച്ചിരിക്കുന്നുവെന്നത് മറക്കുന്നുവെന്ന് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ‘പശു നമുക്ക് അമ്മയാണ്, പവിത്രമാണ്, ചിലർ അതിനെ പാപമായി കാണുന്നു’, പ്രധാനമന്ത്രി പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം മുൻഗണന ‘സബ്കാ സാത്ത്, സബ്കാ വികാസ് ആണെന്നും അദ്ദേഹം പറഞ്ഞു.
10 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് മോദി വാരണാസി സന്ദർശിക്കുന്നത്. വ്യാഴാഴ്ച രാവിലെ വാരണാസിയിൽ എത്തിയ അദ്ദേഹം ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി ഫുഡ് പാർക്കിലെ കാർഖിയോണിൽ ‘ബനാസ് ഡയറി സങ്കുലിന്റെ’ തറക്കല്ലിട്ടു. 30 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ഡയറി ഹോം ഏകദേശം 475 കോടി രൂപ ചെലവിൽ ആണ് നിർമ്മിക്കുക. പ്രതിദിനം ഏകദേശം 5 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.
Delighted to be in Varanasi once again. Addressing a public meeting. #यूपी_में_श्वेत_क्रांति https://t.co/SkUfpAUZUg
— Narendra Modi (@narendramodi) December 23, 2021
Post Your Comments