ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് ടു തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സിയും ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസായവരെയാണ് പരിഗണിക്കുക.
ബി ഫാം (ആയുര്‍വേദ) കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പും സഹിതം ഡിസംബര്‍ 28 രാവിലെ 10.30ന് ഭാരതീയ ചികിത്സ വകുപ്പിന്റെ തൃശൂര്‍ ജില്ലാ കാര്യാലയത്തില്‍ (വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡില്‍) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0487 2334313.
Post Your Comments