ന്യൂയോർക്ക്: റഷ്യ, തങ്ങൾക്കെതിരെ ന്യൂക്ലിയർ ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ഉക്രൈനിലെ രാഷ്ട്രീയ പ്രതിനിധി. പാർലമെന്റ് അംഗമായ റസ്ലാൻ സ്റ്റെഫാൻചുക് ആണ് ചർച്ചക്കിടയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
1991-ൽ, ആണവായുധ പ്രയോഗം നടത്താൻ കഴിയുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായിരുന്നു ഉക്രൈൻ. കുറച്ചു വർഷങ്ങൾക്കു മുൻപ്, ഉക്രൈൻ സ്വമേധയാ ആണവ നിരായുധീകരണം നടത്തുകയായിരുന്നു. എന്നാലിപ്പോൾ, ജനാധിപത്യ ഭരണം നടത്തുന്ന തങ്ങൾക്കെതിരെ റഷ്യ ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിടുന്നുവെന്നാണ്
അദ്ദേഹം ആരോപിക്കുന്നത്.
ഉക്രൈയിനെതിരെ ആക്രമണം നടത്താൻ റഷ്യയ്ക്ക് ലക്ഷ്യമുണ്ടെന്ന് കീവിലെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, റഷ്യ ഈ ആരോപണം ആവർത്തിച്ചു നിഷേധിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, ഓരോ ദിവസവും അതിർത്തിയിൽ വർധിച്ചു വരുന്ന റഷ്യൻ സൈനിക വിന്യാസം, ഉക്രൈനെ ആരോപണങ്ങൾക്ക് കരുത്തേകുന്നു.
യു.എസും യൂറോപ്യൻ യൂണിയനിലെ മറ്റു പ്രബല രാഷ്ട്രങ്ങളുമടക്കം എല്ലാവരും സമ്മർദ്ദം ചെലുത്തിയിട്ടും, ഈ സൈനിക വിന്യാസം പിൻവലിക്കാൻ റഷ്യ തയാറായിട്ടില്ല.
Post Your Comments