KollamLatest NewsKeralaNews

മൃഗീയമായി തലയിലും ശരീരത്തിലും നിരവധി തവണ വെട്ടി: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിട്ടുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

അഞ്ചല്‍ : വിളക്കുപാറ കമ്പകത്തളം ഇടക്കൊച്ചിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. വിളക്കുപാറ മുത്തൂറ്റ് ബാങ്ക് ജീവനക്കാരി സുനിതയാണ് ഭർത്താവ് ശ്യാമിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപതാകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക വിവരം

അഞ്ച് മാസങ്ങൾക്ക് മുൻപ് മദ്യലഹരിയിൽ മക്കളെ മർദ്ദിച്ചതിനെ തുടർന്ന് സുനിത ചൈഡ് ലൈനിൽ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് റിമാന്റിലായ ഇയാളുമായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയ ശ്യാം സുനിതയെ മൃഗീയമായി വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു. തലയിലും ശരീരത്തും നിരവധി തവണ വെട്ടേറ്റ സുനിതയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിട്ടുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

READ ALSO: നിങ്ങൾ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാൻ ഞങ്ങളും ശ്രമിക്കാം: സഖാക്കൾക്കെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ
നാട്ടുകാർ ഏരുർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ അരുണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘ മെത്തി ശ്യാമിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button