KollamKeralaNattuvarthaLatest NewsNews

ആ​ര്യ​ങ്കാ​വ് ചെക് പോസ്​റ്റ്​ വഴി ആഭരണം കടത്താൻ ശ്രമം : ഒരാൾ അറസ്റ്റിൽ, 4.9 കി​ലോ ആ​ഭ​ര​ണം പിടിച്ചെടുത്തു

എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് ത​മി​ഴ്നാ​ട്ടി​ൽ ​നി​ന്ന് കടത്താൻ ശ്രമിച്ച ആഭരണം പിടിച്ചെടുത്തത്

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് ചെ​ക്പോ​സ്​​റ്റി​ലൂടെ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 4.9 കി​ലോ വെ​ള്ളി ആ​ഭ​ര​ണം പിടിച്ചെടുത്തു. എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് ത​മി​ഴ്നാ​ട്ടി​ൽ ​നി​ന്ന് കടത്താൻ ശ്രമിച്ച ആഭരണം പിടിച്ചെടുത്തത്. തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് സംഭവം. കാ​റി​ലാ​ണ് ആ​ഭ​ര​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

സംഭവുമായി ബന്ധപ്പെട്ട് കോ​ട്ട​യം തി​രു​ന​ക്ക​ര ല​ക്ഷ്മി ഭ​വ​നി​ൽ ശി​വ​കു​മാ​റിനെ (40) അറസ്റ്റ് ചെയ്തു. മ​ധു​ര​യി​ൽ ​നി​ന്ന് കോ​ട്ട​യ​ത്തു​ള്ള ജ്വ​ല്ല​റി​യി​ലേ​ക്ക് ആണ് ഇവർ ആ​ഭ​ര​ണ​ങ്ങ​ൾ ക​ട​ത്തി​യ​ത്.

Read Also : മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു: പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

ആഭരണത്തിന് ജി.​എ​സ്.​ടി അ​ട​ച്ച​തി​നോ മ​റ്റ്​ സാ​ധു​വാ​യ രേ​ഖ​ക​ളോ ഇ​ല്ലാ​യിരുന്നു. പെ​യി​ൻ​റി​ങ് പ​ണി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്നതിന്റെ മ​റ​വി​ലാ​ണ് ആ​ഭ​ര​ണ ക​ട​ത്ത് ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു, സി.​ഇ.​ഒ​മാ​രാ​യ ഷൈ​ജു, വി​ഷ്ണു, അ​ശ്വ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​ഭ​ര​ണം ക​ണ്ടെ​ടു​ത്ത​ത്. അറസ്റ്റിലായ ആളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button