AlappuzhaKeralaLatest NewsNewsCrime

എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്ന ആരോപണം: തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി

ജയ് ശ്രീറാം' വിളിപ്പിച്ചുവെന്നത് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി

ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി വിജയ് സാഖറേ. ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന് കൊലപാതകികളെ സഹായിച്ചവരാണ് പിടിയിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു. ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്നത് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also : നഷ്ടമായത് ജേഷ്ഠ സഹോദരനെ: പിടി തോമസിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിജയ് സാഖറേ പറഞ്ഞു. കസ്റ്റഡിയിലുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റാണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന സമാധാന യോഗത്തിലായിരുന്നു എസ്ഡിപിഐ ആരോപണം ഉന്നയിച്ചത്.

രഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്, നിഷാദ്, അലി, സുധീര്‍, അര്‍ഷാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ ഉപയോഗിച്ച നാലു ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആലപ്പുഴയിലെ കൊലപാതക കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button