KeralaLatest NewsNews

നഷ്ടമായത് ജേഷ്ഠ സഹോദരനെ: പിടി തോമസിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായ അദ്ദേഹം എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : മരണപ്പെട്ട സഹോദരിയുടെ സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ മക്കള്‍ മര്‍ദ്ദിച്ച സംഭവം: ഒരു മകന്‍ അറസ്റ്റില്‍

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായ അദ്ദേഹം എക്കാലത്തും ശരിയുടെ പക്ഷമായിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ സത്യസന്ധമായ നിലപാടുകള്‍ താന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പിടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. ശരിക്കുമൊരു പോരാളിയായ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button