Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം: പദ്ധതി ഉടൻ പ്രഖ്യാപിക്കും

റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. കൂടുതൽ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്ന പദ്ധതി സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിവൽക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങൾക്കുള്ള മാനവവിഭവശേഷി മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി. മാജിദ് അൽദുഹവിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അതിദാരുണമായി കൊല്ലപ്പെട്ട നഴ്സിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകള്‍

അതേസമയം സ്വദേശി വനിതകളുടെ തൊഴിൽ പങ്കാളിത്തം 34 ശതമാനത്തിലേറെയായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 21.5 ശതമാനത്തിൽ നിന്ന് 23.6 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷം നിരവധി സൗദിവൽക്കരണ തീരുമാനങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിതാഖാത്തും ആരംഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വർധിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കി, കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കാമുകനെ ഏൽപ്പിച്ചു: അമ്മ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button