ErnakulamLatest NewsKeralaNattuvarthaNews

അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ര്‍ ച​ര​ക്കു ലോ​റി​യി​ല്‍ ഇ​ടി​ച്ചുക​യ​റി അപകടം : 10 പേർക്ക് പരിക്ക്

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വൈ​റ്റി​ല പു​തി​യ റോ​ഡി​ല്‍ വെച്ചാണ് അപകടത്തിൽ പെട്ടത്

കൊ​ച്ചി: അ​യ്യ​പ്പ​ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ര്‍ ച​ര​ക്കു ലോ​റി​യി​ല്‍ ഇ​ടി​ച്ചു ക​യ​റി പ​ത്തു പേ​ര്‍​ക്ക് പ​രി​ക്ക്. ബുധനാഴ്ച പു​ല​ര്‍​ച്ചെ പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വൈ​റ്റി​ല പു​തി​യ റോ​ഡി​ല്‍ വെച്ചാണ് അപകടത്തിൽ പെട്ടത്. 16 പേ​രാ​ണ് ട്രാ​വ​ല​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ട്രാ​വ​ല​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​രെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ര​ണ്ടു കു​ട്ടി​ക​ള്‍ അ​ട​ക്കം പ​ത്തു​പേ​രെ പാ​ലാ​രി​വ​ട്ടം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഡ്രൈ​വ​ര്‍ അ​ട​ക്കം നാ​ലു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​സ്റ്റ​ര്‍​മെ​ഡ്‌​സി​റ്റി​യി​ലേ​ക്ക് മാ​റ്റി.

ഡ്രൈ​വ​റു​ടെ കാ​ലി​ന് ​ഗുരുതര പ​രി​ക്കേറ്റു. അ​ഭി​ലാ​ഷ്(11), ഉ​ദ​യ്(28), സെ​ന്തി​ല്‍(30), ഗോ​വി​ന്ദ​ന്‍(30) എ​ന്നി​വ​രെ​യാ​ണ് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലാ​രി​വ​ട്ടം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇവർ ആ​ശു​പ​ത്രി വി​ട്ടു.

Read Also : ‘മമ്മൂക്ക ഇമോഷണല്‍ രംഗം അഭിനയിക്കുന്നതിനിടെ ലിജോ ജോസ് പെല്ലിശ്ശേരി ഇറങ്ങി പോയി’: സെറ്റിൽ നടന്നസംഭവത്തെ കുറിച്ച് ജയസൂര്യ

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലെ സീ​റ്റു​ക​ള്‍ ത​ക​ര്‍​ന്ന് തരിപ്പണമായി. പാ​ലാ​രി​വ​ട്ടം പൊ​ലീ​സും ഫ​യര്‍ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി ട്രാ​വ​ല​റി​ന്‍റെ മു​ന്നി​ല​ത്തെ വ​ശ​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​ര​ത്തി​നു സ​മീ​പം ക​ല്ല​കു​റി​ച്ചി സ്വദേശികളാണ് തീ​ര്‍​ഥാ​ട​ക സം​ഘ​ത്തി​ലു​ള്ള​ത്. ഇ​വ​ര്‍ ആ​ന്ധ്ര​യി​ലെ ജോ​ലി സ്ഥ​ല​ത്തു​നി​ന്ന് 19-നാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്.

വാ​ഹ​ന​ങ്ങ​ള്‍ ര​ണ്ടും വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഗ്ലൂ​ക്കോ​സ് ലോ​ഡു​മാ​യി ഗോ​വ​യി​ല്‍ നി​ന്ന് എ​ത്തി​യ​ ച​ര​ക്കു ലോ​റിയുമായാണ് അയ്യപ്പഭക്തരുടെ വാഹനം കൂട്ടിയിടിച്ചത്. പു​തി​യ റോ​ഡി​ലേ​ക്കു തി​രി​യാ​നാ​യി ലോ​റി വേ​ഗം കു​റ​ച്ച​പ്പോ​ള്‍ ട്രാ​വ​ല​ര്‍ ലോ​റി​ക്കു പി​ന്നി​ല്‍ ഇ​ടിച്ച് കയറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button