KollamKeralaNattuvarthaLatest NewsNews

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റില്‍

ആലപ്പുഴ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവച്ചു

കൊല്ലം: സാമൂഹ്യ മാധ്യമത്തില്‍ പ്രകോപനപരമായ സന്ദേശം പങ്കുവച്ച പോപ്പുലര്‍ ഫ്രണ്ടുകാരന്‍ അറസ്റ്റില്‍. കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

read also: ബിവറേജിന് മുന്നിൽ വാക്കേറ്റം: മദ്യലഹരിയില്‍ യുവതിയുടെ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

ആലപ്പുഴ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ സെയ്ദ് അലി പങ്കുവച്ചിരുന്നു. പ്രത്യേക പോലീസ് സംഘത്തിന്റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളെ വീട്ടില്‍ നിന്നും പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button