ThiruvananthapuramNattuvarthaLatest NewsKeralaNews

പോപ്പുലർ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നു: കെ.സുരേന്ദ്രൻ

പാലക്കാട് നിന്നും വന്ന ആംബുലൻസിനെ കുറിച്ച് അന്വേഷിക്കണം

തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലർ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലൻസ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

Also Read : അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാന്‍ ആംനെസ്റ്റി സ്‌കീം നടപ്പിലാക്കും: മന്ത്രി എം വി ഗോവിന്ദന്‍

തൃത്താലയിൽ നിന്നും വന്ന ആംബുലൻസാണ് എസ്ഡിപിഐ നേതാവിന്റെ മൃതദ്ദേഹവും വഹിച്ച് ആലപ്പുഴയിലെത്തിയത്. ആലപ്പുഴയിൽ എസ്ഡിപിഐക്ക് നിരവധി ആംബുലൻസുകളുണ്ടായിട്ടും പാലക്കാട് ജില്ലയിലെ തൃത്താലയിലെ ഇറുമ്പകശ്ശേരിയിൽ നിന്ന് ആംബുലൻസ് വന്നതെങ്ങനെയാണ്? രൺജിത്തിന്റെതിന് സമാനമായ വധശ്രമം ഇറുമ്പകശ്ശേരിയിൽ രണ്ട് വർഷം മുമ്പ് നടന്നിരുന്നു. ബിജെപി പ്രവർത്തകനായ മനോജിനെ ചുറ്റിക ഉപയോഗിച്ച് കയ്യും കാലും തല്ലിയൊടിക്കുകയാണ് ചെയ്തത്. അതേ രീതിയിലാണ് രൺജിത്ത് അക്രമിക്കപ്പെട്ടത്. അമ്പലപ്പുഴ എംഎൽഎ എച്ച്.സലാമിന് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാർ തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യയോഗങ്ങളിൽ എസ്ഡിപിഐ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. സലാം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ബിജെപി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിന്റെ നേതാവായ ഇപ്പോഴത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വന്ന ശേഷം വ്യാപകമായ ആക്രമണങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. രൺജിത്തിന്റെ കൊലപാതകത്തിൽ പിഎഫ്ഐ-എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ട്. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്റെ പങ്ക് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button