Latest NewsNews

പദ്ധതിയുടെ ലക്ഷ്യം അഴിമതി, ഉപയോഗിക്കുന്നത് ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകൾ: കെ റെയിലിനെതിരെ പി സി ജോര്‍ജ്

കോട്ടയം : കെ റെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനമായി ജനപക്ഷ നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. ഒരു ലക്ഷം കോടി രൂപയ്ക്ക് കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ പിണറായിക്ക് പറ്റുമോ എന്ന് ചോദിച്ച പി. സി ജോര്‍ജ് മുഖ്യമന്ത്രി കേരളത്തെ കടക്കെണിയാലാക്കുകയാണെന്നും ആരോപിച്ചു.

അതിവേഗ പാതയ്ക്ക് 63940. 67 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവ് പറയുന്നത്. എന്നാല്‍, പദ്ധതി പൂര്‍ത്തിയാക്കാന്‍ 4.5 ലക്ഷം കോടി ചെലവാകുമെന്ന് പി സി ജോര്‍ജ് അവകാശപ്പെട്ടു. ഇതിനായി ഇനി കടം എടുത്താല്‍ ജനങ്ങള്‍ക്ക് റേഷന്‍ പോലും കിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്നതാണ് കെ-റെയില്‍. സിലവര്‍ ലൈന്‍ ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  കോ​ട്ട​യ​ത്തു വ​ൻ പാൻമസാല വേട്ട : 10 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ

‘പിണറായി വിജയന് എന്താണ് ഈ പദ്ധതി ഇത്ര താല്പര്യം. ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ഉപയോഗിക്കുന്നത്. സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടമാണ്. ആക്രി മേടിക്കുന്നത് അവര്‍ ഇങ്ങോട്ട് പൈസ തരും. അഴിമതിയാണ് പദ്ധതിയുടെ ലക്ഷ്യം. 530 കിലോമീറ്റര്‍ നീളം വരുന്ന പദ്ധതിയില്‍ 13 കിലോ മീറ്റര്‍ പാലവും,11.5 തുരങ്കവും ഉണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം എന്നാല്‍ യഥാര്‍ത്തില്‍ 70 കിലോമീറ്റര്‍ നീളത്തിലങ്കിലും പാലം നിര്‍മ്മിക്കേണ്ടി വരും’- പി സി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button