Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 222 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 222 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 106 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: രഞ്ജിത്ത് വധം: എസ്‌ഡിപിഐ കൗണ്‍സിലര്‍ കസ്റ്റഡിയില്‍, നടപടി സമാധാനയോഗത്തിന് വരുന്നതിനിടെ

5,51,210 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,40,284 പേർ രോഗമുക്തി നേടി. 8,864 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 31 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: എല്ലാ ഹൈക്കോടതി വിധിക്കൊപ്പം മോദീജീയുടെ ഒരു ഫോട്ടോ എടുക്കട്ടേ?: പരിഹാസവുമായി ഹരീഷ് വാസുദേവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button