Latest NewsNewsIndia

ഇന്ത്യയിൽ നടക്കുന്നത് പഴയ പാക് ഭരണം, ബിജെപിക്കെതിരെ കശ്മീരിലെ യുവാക്കൾ ഒന്നിച്ച് നിന്ന് പോരാടണം: മെഹബൂബ മുഫ്തി

ശ്രീനഗർ: ഇന്ത്യയിൽ നടക്കുന്നത് പഴയ പാക് ഭരണമാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. യുവാക്കളുടെ മനസിൽ വിഷം കുത്തിവെക്കുകയും അവരെ ഭിന്നിപ്പിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നും കശ്മീരിലെ യുവാക്കൾ ഇതിനെതിരെ ഒന്നിച്ച് നിന്ന് പോരാടണമെന്നും മെഹബൂബ പറഞ്ഞു. പാക് ഭരണാധികാരി യുവാക്കളുടെ മനസിൽ വിഷം കുത്തിവെച്ചിരുന്നുവെന്നും ഈ നടപടികളാണ് ഇന്ത്യയിൽ നടക്കുന്നത് എന്നും മെഹബൂബ പറഞ്ഞു.

‘ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടയും ഇല്ലാതായിരിക്കുന്നു. പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനെ മതനിന്ദയാരോപിച്ച് പൊതു സ്ഥലത്ത് വെച്ച് ആളുകൾ തല്ലിക്കൊന്ന് കത്തിച്ചിരുന്നു. അതിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കടുത്ത അതൃപ്തി അറിയിച്ചു. എന്നാൽ ആ സംഭവം ഇന്ത്യയിലാണ് നടന്നതെങ്കിൽ അയാളെ പൂമാലയണിഞ്ഞ് സ്വീകരിക്കുമായിരുന്നു. മെഹബൂബ മുഫ്തി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button