കൊച്ചി: രണ്ടു കിലോ ഹാഷിഷ് ഓയിലുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയമവിദ്യാര്‍ഥിയുടെ കാക്കനാട്ടെ വീട്ടില്‍ നിന്ന് 11 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് അയ്യമ്പ്രാത്ത് മുഹമ്മദ് അസ്ലമി (23)ന്റെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
യുവാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് അറിയിച്ചു. പുതുവർഷ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായിട്ടാണ് ടൂറിസ്റ്റ് ബസില്‍ നിന്ന് ഇയാള്‍ പിടിയിലായത്.
Read Also : ‘ഞാന്‍ വിപ്ലവകാരി’: സര്‍ക്കാരുകള്‍ വരും പോകും പക്ഷെ താൻ സത്യം മാത്രമാണ് പറയാറുള്ളുവെന്ന് വരുണ്‍ ഗാന്ധി
മുഹമ്മദിനൊപ്പം തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യറി (24) നെയും പിടികൂടിയിരുന്നു. മുഹമ്മദ് അസ്ലം ബാംഗ്ലൂരില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാൻഡിലെത്തിയപ്പോഴാണ് ക്ലിന്റ് പോലീസ് പിടിയിലാകുന്നത്.
ആന്ധ്രയിലെ പഡേരുവില്‍ നിന്നാണ് അസ്ലം ഹാഷിഷ് ഓയില്‍ വാങ്ങിയത്. അസ്ലമിനെ പൊലീസ് പിടികൂടിയതറിയാതെ ഓയില്‍ വാങ്ങാന്‍ അങ്കമാലി ബസ് സ്റ്റാന്റിലെത്തുകയായിരുന്നു ക്ലിന്റ്. പൊതു വിപണിയില്‍ കോടികള്‍ വിലവരുന്ന ഇതിന് പണം മുടക്കിയതും ഇയാളാണ്.
Post Your Comments