ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം ഉന്നയിച്ച എസ്.ഡി.പി.ഐയെ വിമർശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളപോലീസിന്‍റെ മെക്കിട്ട് ഉണ്ടാക്കാന്‍ നിക്കണ്ട എന്ന് പറഞ്ഞ ജസ്ല, ഇങ്ങനെ തള്ളിയാല്‍ ഉത്തരേന്ത്യയിലെ ജയ് ശ്രീരാം വിളിപ്പിച്ച വിഷയങ്ങളൊക്കെ പുന:പരിശോധിക്കേണ്ടി വരുമെന്നും പരിഹസിച്ചു. ജസ്ലയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു നേരെ വിമർശനവും ഉയരുന്നുണ്ട്.
Also Read:വിജയ് ഹസാരെ ട്രോഫി: സര്‍വീസസിനു മുന്നിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച
അതേസമയം, ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി വിജയ് സാഖറേ വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന് കൊലപാതകികളെ സഹായിച്ചവരാണ് പിടിയിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു. ‘ജയ് ശ്രീറാം’ വിളിപ്പിച്ചുവെന്നത് സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിജയ് സാഖറേ പറഞ്ഞു.
കസ്റ്റഡിയിലുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റാണ് ആരോപണം ഉന്നയിച്ചത്. ആലപ്പുഴയില്‍ നടന്ന കൊലപാതകക്കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ്, പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് ആരോപണം. എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവിയാണ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
Post Your Comments