Latest NewsKeralaNews

മോൺസന്റെ വ്യാജ ചെമ്പോല കാണിച്ച്‌ ശബരിമലയ്‌ക്കെതിരെ പ്രചാരണം: ചാനലിനും സര്‍ക്കാരിനും നോട്ടീസ് അയച്ച്‌ കേരള ഹൈക്കോടതി

24 ന്യൂസ് ചാനലിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ശങ്കു ടി. ദാസ് ആണ് പരാതി നല്‍കിയത്

കൊച്ചി: പുരാവസ്തു വിൽപ്പനക്കാരനായ മോൺസന്റെ കൈവശം ഉണ്ടായിരുന്ന വ്യാജ ചെമ്ബോലകാണിച്ച്‌ ശബരിമലയ്‌ക്കെതിരെ പ്രചാരണം നടത്തിയ സംഭവത്തിൽ അഭിഭാഷകന്‍ ശങ്കു ടി. ദാസ് നല്‍കിയ ഹര്‍ജിയിൽ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്.

മോന്‍സന്റെ കൈവശം ഉണ്ടായിരുന്ന വ്യാജ ചെമ്ബോല ഉപയോഗിച്ച്‌ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച്‌ ഹിന്ദു സമൂഹത്തില്‍ ജാതീയമായ ഭിന്നിപ്പും സ്പര്‍ദ്ധയും സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് 24 ന്യൂസ് ചാനലിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ശങ്കു ടി. ദാസ് പരാതി നല്‍കിയത്. പോലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു .

read also: സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം: പദ്ധതി ഉടൻ പ്രഖ്യാപിക്കും

വ്യാജ ചെമ്പോലയുടെ കാര്യത്തില്‍ വെറുതെയൊരു പരാതി കൊടുത്തു കടം കഴിക്കുക മാത്രമല്ല, അതില്‍ ഏതറ്റം വരെ പോയിട്ടായാലും നടപടി ഉറപ്പ് വരുത്തുമെന്ന് ശങ്കു ടി. ദാസ് ഫെസ്ബുക്കിലൂടെ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button