AlappuzhaLatest NewsKeralaNattuvarthaNews

ആലപ്പുഴ ഇരട്ടക്കൊലപാതകം: പിന്നില്‍ ഉന്നതതല ഗൂഡാലോചനയെന്ന് അന്വേഷണസംഘം

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുകൊലപാതക കേസുകളിലുമായി ഏഴുപേർ അറസ്റ്റിലായിട്ടുണ്ടെന്നും ഇവരെല്ലാം പ്രതികളെ സഹായിച്ചവര്‍ മാത്രമാണെന്നും പോലീസ് അറിയിച്ചു. കൊലയാളി സംഘത്തിനായുള്ള അന്വേഷണം തുടരുകയാണ്.

ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്‌ഡിപിഐ പ്രവര്‍ത്തകരുടെ മുന്നൂറ്റമ്പതിലേറെ വീടുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെരിച്ചില്‍ നടത്തി. കൊലപാതകക്കേസിൽ പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടക്കുന്നുണ്ടെന്നും എഡിജിപി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത എസ്‌ഡിപിഐ പ്രവര്‍ത്തകനെക്കൊണ്ട് പോലീസുകാര്‍ ജയ്ശ്രീറാം വിളിപ്പിച്ചെന്ന് നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തെളിയിച്ചാല്‍ തൊപ്പി ഊരിവെക്കാമെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button