ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിശ്വസ്തരായ അനുയായികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായനികുതി വിഭാഗം ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. നൂറുകണക്കിന് കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മൂന്ന് സഹായികളുടെ സ്വത്തുകളിലാണ് റെയ്ഡ് നടത്തിയത്.
Read Also : ‘മുഖ്യമന്ത്രി മറുപടി പറയുക’: ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മർദ്ധിച്ചെന്ന് എസ്.ഡി.പി.ഐ, മാർച്ച്
വ്യാജ വായ്പകള്‍, ബിനാമി സ്വത്തുക്കളിലെ നിക്ഷേപം എന്നിവയുടെ രൂപത്തിലാണ് ഇവരുടെ ആസ്തികളെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബര്‍ 18ന് സമാജ്‌വാദി പാര്‍ട്ടിയുടെ സെക്രട്ടറിയും ദേശീയ വക്താവുമായ രാജീവ് റായി, ആര്‍സിഎല്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ മനോജ് യാദവ്, അഖിലേഷ് യാദവിന്റെ ഒഎസ്ഡി ആയി മാറിയ ഹൗസ് സ്റ്റാഫ് ജൈനേന്ദ്ര യാദവ് എന്നിവരുടെ സ്ഥാപനങ്ങളില്‍ ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ബെംഗളൂരു ആസ്ഥാനമായുള്ള ട്രസ്റ്റില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പിടികൂടിയതായി സൂചനയുണ്ട്. ട്രസ്റ്റിമാരുടെ വ്യക്തിഗത നേട്ടത്തിനായി 80 ലക്ഷം രൂപ കേരളം ആസ്ഥാനമായുള്ള ചില ട്രസ്റ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി വകുപ്പ് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായും ഇരുവര്‍ക്കും ബന്ധമുണ്ട്.
Post Your Comments