KeralaLatest NewsNews

‘മുഖ്യമന്ത്രി മറുപടി പറയുക’: ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മർദ്ധിച്ചെന്ന് എസ്.ഡി.പി.ഐ, മാർച്ച്

'കേരളാ പോലീസ് മതേതരമാകുക': ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മർദ്ദിച്ചെന്നാരോപിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച്

ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് മർദ്ദിച്ചെന്നാരോപിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി എസ്ഡിപിഐ. പോലീസ് മര്‍ദ്ദനത്തിനെതിരെ സംസ്ഥാന കമ്മിറ്റി നടത്തിയ എസ്ഡിപിഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംസ്ഥാന ഉപാധ്യക്ഷൻ തുളസീധരൻ പള്ളിക്കൽ ആണ് ഉത്‌ഘാടനം ചെയ്തത്. കേരളാ പോലീസ് മതേതരമാകുക, ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. കെ.എസ്. ഷാന്റെ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വത്സന്‍ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യണമെന്നും മാർച്ചിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ആവശ്യപ്പെട്ടു.

Also Read:പ്രോ കബഡി ലീഗ് എട്ടാം സീസണിന് ഇന്ന് തുടക്കം

ആലപ്പുഴയില്‍ നടന്ന കൊലപാതകക്കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ്, പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മർദ്ധിച്ചെന്ന് എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവിയാണ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.

‘ഇന്നലെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്ന് രണ്ടു പേരെ പൊലീസ് കൊണ്ടുപോയി. രാത്രി കൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഡി.വൈ.എസ്.പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. അതിലൊരാള്‍ക്ക് മൂത്രം പോകാത്ത അവസ്ഥ വന്നു. മറ്റു ശാരീരിക പ്രശ്നങ്ങളും വന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നാണ്. മാറ്റിനിര്‍ത്തി മര്‍ദ്ദിക്കുമ്പോള്‍ അവര്‍ പറയുന്നത് ജയ് ശ്രീറാം വിളിക്കാനാണ്. സനാതന ധര്‍മാധിഷ്ഠിത ഹൈന്ദവതയില്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീരാമന്‍. ഇന്നു ശ്രീരാമന്റെ പേരു കേള്‍ക്കുമ്പോള്‍ കുറേയാളുകള്‍ ഭയപ്പെടേണ്ട സ്ഥിതിയാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ശ്രീരാമന്റെ പേരു പറഞ്ഞ് കൊല വിളിക്കുന്നു. പൊലീസുകാര്‍ അതുവിളിക്കാന്‍ നിര്‍ബന്ധിക്കുന്നു’- അഷ്റഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button