Latest NewsInternational

മുട്ടയ്ക്കുള്ളിൽ ദിനോസർ കുഞ്ഞിനെ കണ്ടെത്തി : കൗതുകത്തോടെ ശാസ്ത്രജ്ഞർ

ഷാഹേ: ചൈനയിലെ ഷാഹേയിൽ മുട്ടയ്ക്കുള്ളിൽ ദിനോസർ കുഞ്ഞിനെ കണ്ടെത്തി. ഫോസിൽവത്കരിക്കപ്പെട്ട മുട്ടയ്ക്കുള്ളിലാണ് ഭ്രൂണാവസ്ഥയിലുള്ള ദിനോസർ കുഞ്ഞിന്റെ ശരീരാവശിഷ്ടത്തെ കണ്ടെത്തിയത്.

21 വർഷങ്ങൾക്ക് മുൻപ്, 2000-ത്തിലേ ഷാഹേയിലെ വ്യവസായമേഖലയിൽ നിന്നും ഈ മുട്ട കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുള്ളിൽ ഭ്രൂണാവസ്ഥയിലുള്ള ദിനോസർ കുഞ്ഞുണ്ടെന്ന്
ഇപ്പോഴാണ് കണ്ടുപിടിച്ചത്. 66 മുതൽ 77 ദശലക്ഷം വർഷം പഴക്കം ഈ മുട്ടയ്ക്കുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

ബേബി യിങ്ലിയാങ് എന്നാണ് ശാസ്ത്രജ്ഞർ കുഞ്ഞിനു പേരിട്ടത്. മുട്ടയ്ക്കുള്ളിൽ നിന്നും എല്ല് പുറത്തേക്ക് തള്ളി നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് ശാസ്ത്രജ്ഞർ വിശദമായ പരിശോധന നടത്തിയത്. ഓവിറാപ്റ്റൊസോസറോ, അല്ലെങ്കിൽ പല്ലില്ലാത്ത തെറോപൊഡോ എന്നീ രണ്ടു വർഗ്ഗങ്ങളിൽ ഏതെങ്കിലുമായിരിക്കും ഈ കുട്ടി എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button