ഗുജറാത്ത്: അയൽവാസിയായ സ്ത്രീയുടെ ഇരട്ടപ്പേര് വളർത്തുനായയ്ക്കിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ നീതാബെൻ സർവൈയ എന്ന സ്ത്രീയാണ് അയൽവാസിയുടെ ആക്രമണത്തിനിരയായത്.
തന്റെ വളർത്തുനായയ്ക്ക് സോനു എന്നു പേരിട്ടതിനേച്ചൊല്ലിയുള്ള വഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് നീതാബെൻ പറയുന്നു. ഇവരുടെ അയൽവാസി സുരാഭായ് ഭർവാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരാണ് ‘സോനു’ എന്നത്. നായയെ ഭാര്യയുടെ പേര് വിളിക്കുന്നതിൽ പ്രകോപിതനായ സുരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. സംഭവം നടന്ന സമയത്ത് നീതാബെനിന്റെ ഭർത്താവും രണ്ടുമക്കളും പുറത്തു പോയിരിക്കുകയായിരുന്നു. നീതാബെന്നും ഇളയ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍
വീട്ടിൽ കടന്ന സാരാഭായിയും സംഘവും നായ്ക്കുട്ടിക്ക് സോനു എന്നു പേരിട്ടതിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. സുരാഭായി തന്നെ ചീത്തവിളിച്ചെന്നും താൻ വരെ അവഗണിച്ച് അടുക്കളയിലേക്ക് പോയതായും നീതാബെൻ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. പിന്തുടർന്നു ചെന്ന മൂന്നുപേരിൽ ഒരാൾ കന്നാസിൽനിന്ന് മണ്ണെണ്ണ തന്റെ ദേഹത്തേക്ക് ഒഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നെന്നും നീതാബെൻ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
Post Your Comments