തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നല്‍കിയ മലപ്പുറം സ്വദേശി ബനീഷ് ആണ് അറസ്റ്റിലായത്. തൃശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ കേസുമായി ബന്ധപ്പെട്ടു പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ മാസം നികുതി വെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ ജിഎസ്ടി രെജിസ്‌ടേഷന്‍ എടുത്ത് പാലക്കാട്, മലപ്പുറം, കാസര്‍കോട്, തൃശൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതിയുടെ നേതൃത്വത്തില്‍ നികുതി വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ജിഎസ്ടി നിയമം 132 വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്.
Post Your Comments