ഷില്ലോങ് : മേഘാലയിലെ വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. വ്യത്യസ്തമായ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. ഒരു ഗ്രനേഡ്, രണ്ട് ഐഇഡികള്‍, ബുള്ളറ്റുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
Read Also : രഞ്ജിത് ശ്രീനിവാസന്റെ കൊല, നാല് എസ്ഡിപിഐക്കാര്‍ കസ്റ്റഡിയില്‍ : ഇവരില്‍ ഒരാള്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തു
7.62 മില്ലി മീറ്ററിന്റെ ആറ് കാട്രിഡ്ജുകളും ലൈവ് ഗ്രനേഡുമാണ് കണ്ടെത്തിയതെന്നും മേഘാലയ പോലീസ് അറിയിച്ചു. പ്രഷര്‍ കുക്കറിലും മറ്റൊരു ടിന്‍ ബോക്സിലും അടച്ച നിലയിലായിരുന്നു ഐഇഡികള്‍. ഉടന്‍ തന്നെ ഇവ നിര്‍വീര്യമാക്കിയെന്നും പോലീസ് വ്യക്തമാക്കി.
വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലെ ടൂരയില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ നിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയത്. ദു-മഗിട്ടോക്ക് എന്നാണ് ഗ്രാമത്തിന്റെ പേര്. ഇവിടെ പ്രദേശവാസികളെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments