ഇസ്ലാമാബാദ് : പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റതോടെ രാജ്യത്തിന്റെ അധപതനം ആരംഭിച്ചു. ഭരണം ഏറ്റെടുത്ത് കുറച്ചു നാളുകള്‍ക്കുള്ളില്‍ ഇമ്രാന്റെ തലതിരിഞ്ഞ ഭരണപരിഷ്‌കാരങ്ങളോടെ പാകിസ്താന്റെ തകര്‍ച്ച പൂര്‍ണമായി. ഇതോടെ പ്രതിപക്ഷം പട്ടാളത്തിന്റെ സഹായത്തോടെ സര്‍ക്കാരിനെ നിലത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രവിശ്യാ തെരഞ്ഞെടുപ്പ് വന്നത്.
Read Also : ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വാപനശേഷി : അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം
തെരഞ്ഞെടുപ്പോടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ജനങ്ങളിലുളള അപ്രീതി വര്‍ദ്ധിക്കുന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി പാക് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് പരാജയമറിയാതെ ഭരിക്കുന്ന ഒരു പ്രവിശ്യയിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി തോറ്റു. 21 സീറ്റുകളിലാണ് ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ചത്.
മേയര്‍മാരെയും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുക്കാനായി വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 34 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഫലംവന്ന അതേ തരത്തിലാണ് ലീഡ് നിലയുമുളളത്.
കഴിഞ്ഞ രണ്ട് പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി മികച്ച വിജയം നേടുകയും ഭരണം നേടുകയും ചെയ്തിരുന്നു ഇവിടെ. ഡിസംബര്‍ 24നാണ് അന്തിമഫലം പുറത്തുവരിക.
അതേസമയം, പാര്‍ട്ടിയിലെ മോശം സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പരാജയ കാരണമെന്നാണ് ഇമ്രാന്റെ പ്രതികരണം.
Post Your Comments