ന്യൂഡല്‍ഹി : കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടന്‍ നൽകേണ്ടതില്ലെന്ന് വിദഗ്ധ സമിതിയംഗം. രാജ്യത്ത് 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചമാണ്. അതിനാല്‍ ഉടന്‍ വാക്‌സിന്‍ വേണ്ടെന്നും ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. ജയപ്രകാശ് മുളിയില്‍ പറഞ്ഞു.
കോവിഡിനെതിരെ കുട്ടികള്‍ മികച്ച രോഗപ്രതിരോധശേഷിയാണ് പ്രകടിപ്പിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. ഇക്കാര്യം സമിതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും ജയപ്രകാശ് മുളിയില്‍ പറഞ്ഞു.
കോവിഡ് മൂലം കുട്ടികളുടെ ഇടയില്‍ കാര്യമായി മരണം സംഭവിച്ചിട്ടില്ല. 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കാന്‍സര്‍ പോലുള്ള മറ്റു ഗുരുതര രോഗങ്ങള്‍ കൊണ്ടാണ് മരണം സംഭവിച്ചത്. അതിനാല്‍ കോവിഡ് ബാധിച്ചത് കൊണ്ടാണ് കുട്ടികള്‍ മരിച്ചത് എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
Post Your Comments