KollamLatest NewsKeralaNattuvarthaNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടി : യുവാവ് അറസ്റ്റിൽ

ക​ല്ലു​വാ​തു​ക്ക​ല്‍ ന​ട​യ്ക്ക​ല്‍ കു​ഴി​വേ​ലി​കി​ഴ​ക്കും​ക​ര ക​വി​ത​വി​ലാ​സ​ത്തി​ല്‍ മ​നു (18) ആ​ണ് പൊലീസ് പിടിയിലായത്

കൊ​ല്ലം: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്തി പ​ണ​വും സ്വ​ര്‍ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ പി​ടി​യി​ല്‍. ക​ല്ലു​വാ​തു​ക്ക​ല്‍ ന​ട​യ്ക്ക​ല്‍ കു​ഴി​വേ​ലി​കി​ഴ​ക്കും​ക​ര ക​വി​ത​വി​ലാ​സ​ത്തി​ല്‍ മ​നു (18) ആ​ണ് പൊലീസ് പിടിയിലായത്. പാ​രി​പ്പ​ള്ളി പൊ​ലീ​സാണ് പ്രതിയെ പി​ടികൂടിയ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും തു​ട​ര്‍ന്ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​യെ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : പാകിസ്ഥാനിൽ ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹം തകർത്തു: ഒരാൾ അറസ്റ്റിൽ

തു​ട​ര്‍ന്ന് ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്തി​യെ​ന്നും ഇ​വ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 30,000 രൂ​പയും തട്ടിയെടുത്തു.

പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോനിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button