Latest NewsKeralaNews

വാക്സീനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണം: ചെലവ് സഹിതം ഹർജി തള്ളി ഹൈക്കോടതി

എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്ന് കോടതി ചോദിച്ചു.

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ആറാഴ്ചയ്ക്കകം പിഴ കെല്‍സയില്‍ അടക്കണം. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തീര്‍ത്തും ബാലിശമായ ഹര്‍ജിയാണെന്നും പിന്നിൽ പൊതുതാല്‍പര്യമല്ലെന്നും കോടതി വിലയിരുത്തി. പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ

എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്ന് കോടതി ചോദിച്ചു. നൂറുകോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. ഇപ്പോഴത്തെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം പീറ്റര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button