COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

എല്ലാ ഹൈക്കോടതി വിധിക്കൊപ്പം മോദീജീയുടെ ഒരു ഫോട്ടോ എടുക്കട്ടേ?: പരിഹാസവുമായി ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട സംഭവത്തില്‍ പ്രതികരണവുമായി അഡ്വ ഹരീഷ് വാസുദേവൻ രംഗത്ത്.

എല്ലാ ഹൈക്കോടതി വിധിക്കൊപ്പം മോദീജീയുടെ ഒരു ഫോട്ടോ എടുക്കട്ടേ? എന്നും അതോടൊപ്പം ചിത്രത്തിലേക്ക് നോക്കണമെന്ന് നിർബന്ധമില്ലെന്ന് കൂട്ടിച്ചേർക്കാമെന്നും ഹരീഷ് പരിഹസിക്കുന്നു.

അഡ്വ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ന്നാ ഇനി എല്ലാ ഹൈക്കോടതി വിധിക്കൊപ്പം മോദീജീയുടെ ഒരു ഫോട്ടോ എടുക്കട്ടേ?
നോക്കണമെന്ന് നിർബന്ധമില്ല ന്ന് ക്ളോസ് വെയ്ക്കാം.
ന്തേയ്.. ?

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപറമ്പിലിനാണ് കോടതി പിഴശിക്ഷ വിധിച്ചത്. പണം കൊടുത്ത് വാക്സിനെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു പീറ്റര്‍ ഹർജിയില്‍ പറഞ്ഞിരുന്നത്.

ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട ഹൈക്കോടതി ഹർജിക്കാരന്റേത് തീര്‍ത്തും ബാലിശമായ പരാതിയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും അഭിപ്രായപ്പെട്ടു. അതേസമയം ആറാഴ്ച്ചയ്ക്കകം പിഴ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കാനാണ് കോടതിയുടെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button