KeralaLatest NewsNews

സുരേഷേട്ടനു എന്‍റെ വലിയ സല്യൂട്ട്: ഹരീഷ് പേരടി പറയുന്നു

ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്‍റെ ഫോണിൽ പകർത്തിയിട്ടുള്ളൂ

താരസംഘടന ‘അമ്മ’യുടെ മീറ്റിങ്ങിൽ വച്ച് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിനെ പരിചയപ്പെട്ട അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി . ഞായറാഴ്ച നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് ഹരീഷ് പേരടി ഗോകുലിനെ പരിചയപ്പെട്ടത്. ഗോകുലിനൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് തന്‍റെ ഫോണില്‍ പകര്‍ത്തിയതെന്നും മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ സുരേഷേട്ടനും എന്‍റെ വലിയ സല്യൂട്ട് ഹരീഷ് പറയുന്നു.

read also: രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം , അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ : നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ഹരീഷ് പേരടിയുടെ വാക്കുകൾ

ഗോകുൽ സുരേഷ് ഗോപി. അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്. ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്‍റെ ഫോണിൽ പകർത്തിയിട്ടുള്ളൂ. പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കിൽ പറഞ്ഞാൽ ശാന്തം, സുന്ദരം. അച്ഛന്‍റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞ് നിഷ്‍കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ സുരേഷേട്ടനും എന്‍റെ വലിയ സല്യൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button