കൊഴിഞ്ഞാമ്പാറ: വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. സർവ്വതും കത്തിനശിച്ചു. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനു സമീപമുള്ള സ്ഥാപത്തിൽ തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
കൊഴിഞ്ഞാമ്പാറ സ്വദേശി കതിരേശന്റെ തുണി കടയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 7.45 ന് കട അടച്ച ഉടമ പൊള്ളാച്ചിയിലേക്കു പോയിരുന്നു.
തുണികൾക്കു പുറമെ ഫർണീച്ചറുകളും ഇൻവേർട്ടറും കത്തിപൂർണ്ണമായും നശിച്ചു. ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നു ഒന്നും കഞ്ചിക്കോട്ടു നിന്നു രണ്ടു യൂണിറ്റും സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം പ്രയത്നിച്ച് തീ അണച്ചു.
സ്ഥാപനത്തിൽ പുകയും തീയും ഉണ്ടായതുകണ്ട് സംഭവസ്ഥലത്തുണ്ടായിരുന്നവർ ഫയർഫോഴ്സിലും പോലീസിനും വിവരം നൽകി. വൈദ്യുതി ചോർച്ചയാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. സ്ഥാപനത്തോട് ചേർന്ന ഒരു ഹാളിലും തീ പടർന്നിട്ടുണ്ടെങ്കിലും അകത്ത് ഒന്നും ഉണ്ടാവാതിരുന്നതിനാൽ നഷ്ടം ഒഴിവായി.
Post Your Comments