
തിരുവനന്തപുരം: മദ്യപാനം ചോദ്യം ചെയ്തതിന് പിതാവ് മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെഞ്ചിലും കൈക്കും പരിക്കേറ്റ ഹർഷാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടു കൂടി ചെമ്പഴന്തിയിൽ ആണ് സംഭവം. രാവിലെ മുതല്‍ പിതാവ് ഹബീബ് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനൊപ്പം ചീത്ത വിളിയും മകനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.
Read Also : ശബരിമല : തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും, സന്നിധാനത്ത് എത്തുക 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി
ഇതിൽ സഹികെട്ട മകൻ പ്രതികരിക്കുകയും പിതാവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ ഹബീബ് വീട്ടിലെ ഗ്ലാസ് ടീപ്പോ അടിച്ചു തകര്‍ത്ത് ചില്ലെടുത്ത് മകനെ കുത്തുകയായിരുന്നു. പ്രതി ഹബീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments