പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21വയസ്സിലേക്ക് ഉയര്‍ത്താനുള്ള ബില്‍ കൊണ്ടുവരുകയാണ് നരേന്ദ്രമോദി സർക്കാർ. എന്നാൽ ഈ നിയമത്തെ സിപിഎമ്മിലെ സ്ത്രീ ശബ്ദങ്ങളായ വൃന്ദാകാരാട്ട്, ആനിരാജ ഉൾപ്പെടെയുള്ള നേതാക്കൾ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മീഡിയയിൽ ചർച്ച.
ഇത് നരേന്ദ്ര മോദിയുടെ രഹസ്യ അജണ്ടയുടെ ഭാഗമാണ് എന്നും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ലൈംഗികബന്ധത്തിനുള്ള അവസരം വൈകിപ്പിക്കുമെന്നും അരാജകത്വം സൃഷ്ടിക്കുമെന്നുമൊക്കെയുള്ള ബാലിശമായ വാദങ്ങളാണ് സിപിഐഎം പറയുന്നത്. സോഷ്യലിസ്റ്റ് വാദികളായ സ്ത്രീകളുടെ പിന്തിരിപ്പന്‍ പ്രസ്താവനകള്‍ ട്രോളാക്കി സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. ‘പോക്‌സോ കേസിലെ പ്രായപരിധിയല്ല ഉയര്‍ത്തിയത് വിവാഹത്തിനുള്ള പ്രായപരിധിയാണ്, ആവേശത്താല്‍ അതു പോലും’ കമ്യൂണിസ്റ്റുകാർ മറന്നുവെന്നു പരിഹസിക്കുകയാണ് അധ്യാപികയും പൊതുപ്രവര്‍ത്തകയുമായ ബെറ്റിമോള്‍ മാത്യു.
read also: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂലിപ്പണിക്ക് പോകുന്നു, ലീവ് വേണമെന്നാവശ്യപ്പെട്ട് കത്ത്
ബെറ്റിമോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കണ്ടിരിക്കാന്‍ നല്ല രസം ഉണ്ട് . കഴിഞ്ഞ ദിവസങ്ങളില്‍ വിപ്ലവം യൂണിഫോമില്‍ പൂത്തപ്പോള്‍ ഇന്നത്തെ വിപ്ലവം വിവാഹ പ്രായത്തിലാണ് കത്തിക്കയറുന്നത്..
ശുദ്ധ ഫെമിനിസ്റ്റ് വീക്ഷണത്തില്‍ വിവാഹം , കുടുംബം ഒക്കെ സാമ്ബത്തിക സ്ഥാപനങ്ങളും സ്ത്രീവിരുദ്ധതയുടെ ഉപാധികളുമാണ്. സ്ത്രീയെ വസ്തുവായി കാണുകയും അത് ഉറപ്പിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ്.. ഇതിലൂടെ സ്വത്ത് ജീവശാസ്ത്രപരമായി തന്റേതെന്ന് ഉറപ്പുള്ള കുഞ്ഞുങ്ങളിലേയ്ക്ക് തന്നെ എത്തിക്കുകയാണ് ലക്ഷ്യം.. സ്വത്ത് അധികാരം ഇവ പുരുഷന്റേതായ ലോകക്രമത്തില്‍ പുരുഷനു ശുദ്ധിയുള്ള അനന്തര തലമുറയെ ലഭ്യമാക്കാനുള്ള ഉപാധിയായാണ് ഇതൊക്കെ നിലവില്‍ വന്നത്. ഇതില്‍ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ ഇടപെടുത്തി മതം അതിന്റെ അധികാരം ഉറപ്പിക്കാനും വിശ്വാസികളെ നിലക്കു നിര്‍ത്താനും നിലനിര്‍ത്താനും നിരന്തരം ഇടപെടുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റിന് ഇത്തരം കാര്യങ്ങളില്‍ പൊതു നിയമങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്നത്.. അല്ലാത്ത പക്ഷം ഇണ ബന്ധവും കുടുംബ സംവിധാനവുമൊക്കെ വ്യക്തികളുടെ തിരഞ്ഞെടുപ്പോ സ്വകാര്യമോ ഒക്കെ ആവേണ്ടതാണ്..
കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലും കമ്യൂണ്‍ ലൈഫല്ലേ മാതൃകാപരം. അവിടെയും കുടുംബം ഒരു അനിവാര്യതയാണെന്നു തോന്നുന്നില്ല.. ഏതായാലും ഇങ്ങനെ സ്ത്രീവിരുദ്ധമായ ഒരു സ്ഥാപനത്തെ സംബന്ധിച്ച നിയമ നിര്‍മ്മാണത്തെക്കുറിച്ചുള്ള സോ കോള്‍ഡ് ഫെമിനിസ്റ്റുകളുടെ രോദനമാണ് ഏറെ രസകരം..! ഒരാള്‍ പറയുന്നത് 13 വയസു മുതല്‍ ലൈംഗിക ബന്ധത്തിനുള്ള ശേഷി പെണ്‍കുട്ടികള്‍ ആര്‍ജ്ജിക്കുന്നു എന്നാണ്.. എന്നിട്ട് 21 വയസു വരെ കാത്തിരിക്കണം പോലും .. വിവാഹപൂര്‍വ്വ ലൈംഗിക ജീവിതത്തിനീ ദുഷിച്ച സമൂഹത്തില്‍ സാധ്യത ഇല്ല പോലും …!. പോക്‌സോ കേസിലെ പ്രായപരിധിയല്ല ഉയര്‍ത്തിയത് വിവാഹത്തിനുള്ള പ്രായപരിധിയാണ്.. ആവേശത്താല്‍ അതു പോലും അങ്ങട് മറന്നു..! പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്മാര്‍ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇന്നത്തെ ഇന്ത്യയില്‍ കുറ്റകൃത്യമല്ല.. കൂടാതെ ലിവിംഗ് ടുഗതറും അനുവദിച്ചിട്ടുണ്ട്..
ശരിക്കും പുരോഗമന പരമായ മേല്‍പ്പടി നിലപാടുകളുടെ തുടര്‍ച്ചയിലാണ് വിവാഹ പ്രായം ആണിനൊപ്പം പെണ്ണിനും 21 ആക്കിയ നിയമ നിര്‍മ്മാണത്തെ കാണേണ്ടത്. അല്ലാതെ 21 ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം എന്നല്ലല്ലോ നിയമം.. !വിവാഹത്തെ ലൈംഗിക ബന്ധമായി അതിനുള്ള ലൈസന്‍സായി മാത്രം കാണുന്ന ഫെമിനിസ്റ്റുകളെ എന്തു വിളിക്കണമെന്ന് എനിക്കറിയില്ല.. ഏതായാലും പുരോഗമന മഹിളകളുടെ സ്ത്രീ പക്ഷ വീക്ഷണത്തിന്റെ വിശാലത വെളിപ്പെടുന്നുണ്ട്..! പതിനെട്ടില്‍ കെട്ടി പഠനം മുടങ്ങുന്ന നിരവധി കുട്ടികളെ കാണുന്ന അധ്യാപിക എന്ന നിലയില്‍ ഈ നിയമ നിര്‍മ്മാണത്തോട് എനിക്ക് യോജിപ്പാണ്.. അതോടൊപ്പം സംന്യാസത്തിലേയ്ക്ക് പോകാനും പ്രായപരിധി നിര്‍ണ്ണയിക്കേണ്ടതുണ്ടെന്നും എനിക്ക് അഭിപ്രായമുണ്ട്..
വിവാഹത്തിന് 21 എങ്കിലുമാവണം എന്നുള്ളിടത്ത് സംന്യാസത്തിനു 15 വയസ്സിലേ തീരുമാനമെടുക്കാമെന്നു വരുന്നത് കഷ്ടമാണ്.. കുട്ടിത്തം വിട്ട് ഒരു 25 എങ്കിലുമായിട്ടേ സംന്യാസത്തിലേയ്ക്ക് പോകാവൂ എന്നൊരു നിയമം പാര്‍ലമെന്റ് പാസ്സാക്കേണ്ടത് അത്യാവശ്യമാണ്.. ! വിവാഹ പ്രായത്തിലെങ്കിലും ആണിനും പെണ്ണിനും തുല്യത നല്കിയ നിയമ നിര്‍മ്മാണത്തിന് അഭിവാദ്യങ്ങള്‍ .?? സ്വകാര്യം : വിപ്ലവകരമായി വിഷയത്തെ സമീപിച്ചാല്‍ വ്യക്തമായ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ വിവാഹം എന്ന ഏര്‍പ്പാട് തന്നെ ഇല്ലാതാക്കുന്ന നിയമം വരണമെന്നേ ഞാന്‍ പറയൂ ..
ഡോ.ബെറ്റി മോള്‍ മാത്യു .
Post Your Comments