വിയന്ന: ആഗോളതലത്തില്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ഒമിക്രോണ്‍ വ്യാപനം ഡിമാന്‍ഡ് കുറച്ചേക്കുമെന്ന ആശങ്കയാണ് എണ്ണ വിലയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒമിക്രോണ്‍ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ അവധിക്ക് മുന്‍പായി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണം എര്‍പ്പെടുത്തുമെന്ന ആശങ്കയാണ് എണ്ണ വില കുറയാന്‍ കാരണം. ബ്രന്റ് ക്രൂഡ് ബാരലിന് 2.9ശതമാനം ഇടിഞ്ഞ് 71.38 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.5ശതമാനം താഴ്ന്ന് 68.41 ഡോളറിലുമെത്തി.
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ നെതര്‍ലാന്‍ഡ് കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബൂസ്റ്റര്‍ ഡോസെടുക്കാനും മാസ്ക് ധരിക്കാനും ശൈത്യകാല അവധിക്കാലത്തെ യാത്രയില്‍ ജാഗ്രത പാലിക്കാനും യുഎസ് ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടിരുന്നു. ഇതാണ് എണ്ണ വിലയില്‍ ഇടിവ് ഉണ്ടാകാന്‍ കാരണമായത്.
Post Your Comments