ആലപ്പുഴ: ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 23ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതെ തുടർന്ന് ജില്ലാ അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓച്ചിറ, തോട്ടത്തിൽമുക്ക് തുടങ്ങിയ പ്രദേശങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്.
Post Your Comments