കൊച്ചി: ആലപ്പുഴ ഇരട്ടകൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഡിജിപി വിജയ് സാഖറെ. കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ കഴിയുകയുള്ളൂവെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.
Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ
‘രഞ്ജിത്തിന്റെ കൊലപാതകത്തിൽ ഉൾപെട്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയിൽ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളിൽ നടപടി ഉണ്ടാകും. സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കും’- എഡിജിപി വ്യക്തമാക്കി.
Post Your Comments