ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളും കേരളം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് കൊലപാതകങ്ങളിലും ഉന്നതതല ഗൂഢാലോചയുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാനങ്ങളിലേക്ക് കടന്ന പ്രതികളെ പിടി കൂടാന്‍ പ്രത്യേകസംഘങ്ങളെ നിയോഗിച്ചെന്നും ക്രമസമാധാനം ഉറപ്പാക്കാനാണ് ജില്ലയില്‍ ശക്തമായ പരിശോധന നടത്തുന്നതെന്നും സാഖറെ പറഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ മണ്ണഞ്ചേരി പൊന്നാട് കവച്ചറ രാജേന്ദ്രപ്രസാദ് (39), കലവൂര്‍ കുളമാക്കിവെളിയില്‍ കെ.എം. രതീഷ് (31) എന്നിവരെ ഇന്നലെ ആലപ്പുഴയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെത്തിച്ച് തെളിവെടുത്തു. ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായ ഇവര്‍ സംഭവത്തിന് ശേഷം കാര്യാലയത്തിലാണ് ഒളിവില്‍ കഴിഞ്ഞത്. ഈ കേസില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ സഹായിച്ച ചേര്‍ത്തല നികര്‍ത്തില്‍ വീട്ടില്‍ അഖിലിനെ (30) അറസ്റ്റ് ചെയ്‌തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Also: പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസുകാരിയെ എട്ട് തവണ കുത്തി: പ്രതി പിടിയിൽ
ഷാനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷം അരീപ്പറമ്ബില്‍ നിന്ന് അഖിലാണ് ആറു പ്രതികളെ സേവാഭാരതിയുടെ ആംബുലന്‍സില്‍ ആര്‍.എസ്.എസിന്റെ ചേര്‍ത്തലയിലെ കാര്യാലയത്തിലെത്തിച്ചത്. പിന്നീട് സംഘം ഒളിവില്‍ പോയി. ഈ കേസില്‍ ചേര്‍ത്തല സ്വദേശികളായ മൂന്നു പേരെക്കൂടി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments