NattuvarthaLatest NewsKeralaNews

പ്രതികളെ തിരിച്ചറിഞ്ഞു, പക്ഷെ എല്ലാവരും സംസ്ഥാനം വിട്ടു: ആലപ്പുഴ കൊലപാതകത്തിൽ എഡിജിപിയുടെ പ്രതികരണം

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന കൊലപാതകക്കേസുകളിലെ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് എഡിജിപി വിജയ് സാഖറെ. എന്നാൽ പ്രതികള്‍ കേരളം വിട്ടെന്നും അന്വേഷണസംഘം ഇവര്‍ക്കു പിന്നാലെ തന്നെയുണ്ടെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് ടു തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

‘ഇതൊരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിമാണ്. പ്രതികള്‍ക്ക് പുറത്തുനിന്നു സഹായം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ മൊബൈല്‍ ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഇത് അന്വേഷണത്തിന് വെല്ലുവിളിയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ ആവില്ല’, വിജയ് സാഖറെ പറഞ്ഞു.

‘ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാണ്കൂടുതല്‍ പരി​ഗണന നല്‍കുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button