തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് . കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തും പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നുള്ള സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലുകള്‍ ശക്തമാക്കിയത്. നഗരത്തിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലേയും ചില പ്രദേശങ്ങളില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഒരു മാസം മുമ്പ് സ്‌പെഷ്യല്‍ ബ്രാഞ്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Read Also : എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഇടിച്ചിട്ട കാര്‍ കണ്ടെത്തി
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കകം പൂജപ്പുര തിരുമലയില്‍ സ്ഥാപിച്ച കൊടിമരത്തിന്റെ പേരില്‍ എസ്.ഡി.പി.ഐ – ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ചെറിയതര്‍ക്കം പിന്നീട് ചേരിതിരിഞ്ഞുള്ള അക്രമണത്തില്‍ കലാശിച്ചു. പൂജപ്പുര പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട്
ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട മേഖലകളുടെ ലിസ്റ്റ് അടക്കം നല്‍കിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂജപ്പുരയില്‍ സംഘര്‍ഷ സാദ്ധ്യതാ മുന്നറിയിപ്പും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ശ്രീവരാഹം, പൂജപ്പുര, പൂന്തുറ, ഇടയാര്‍ തുടങ്ങിയ പ്രദേശങ്ങളും സംഘര്‍ഷ സാദ്ധ്യാതാമേഖലകളായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായാണ് സൂചന. ചില ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും സംഘര്‍ഷങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പിമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
Post Your Comments