Latest NewsKeralaNews

കടബാധ്യത: തിരുവനന്തപുരത്ത് ചെറുകിട സംരംഭക ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട സംരംഭക ജീവനൊടുക്കി. തിരുവനന്തപുരം വിളപ്പിൽ കല്ലുമലയില്‍ ഹോളോ ബ്രിക്‌സ് കമ്പനി ഉടമയായ രാജി ശിവനാണ് ആത്മഹത്യ ചെയ്തത്. രാജിയ്ക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു.

കമ്പനിയുടെ നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വായ്പയും ചിട്ടിയുമെല്ലാം എടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് പിടിമുറുക്കിയതോടെ രാജി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വിളപ്പിലിലെ സാങ്കേതിക സര്‍വകലാശാല പദ്ധതി പ്രദേശത്ത് രാജിക്ക് ഭൂമിയുണ്ടായിരുന്നു. എന്നാല്‍ രേഖകള്‍ അധികൃതരുടെ കൈയിലായിരുന്നു. അതിനാല്‍ അതും ഉപകാരപ്പെട്ടില്ല.

Read Also  :   ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണ്: ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യമെന്ന് ബ്രിട്ടാസ്

74 സെന്റ് ഭൂമിയായിരുന്നു കൈവശം ഉണ്ടായിരുന്നത്. സര്‍വകലാശാലയ്ക്കായി തീരുമാനിച്ചിരുന്ന സ്ഥലത്ത് ഈ ഭൂമിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഭൂമിയുടെ വിസ്തൃതി കുറച്ചു. രാജിയുടെ കൈയില്‍ നിന്ന് വാങ്ങിയ രേഖകള്‍ തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ ഭൂമി വില്‍ക്കാനും വായ്പ എടുക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇതില്‍ മനംനൊന്താണ് രാജി ജീവനൊടുക്കിയതെന്ന് ഭര്‍ത്താവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button