KeralaLatest NewsNews

ദൈവത്തിന്റെ സ്വന്തം നാട് ഗുണ്ടകളുടെ സ്വന്തം നാടായി മാറുന്നു, ഗുണ്ടാ ആക്രമണങ്ങളില്‍ കേരളം നമ്പര്‍ വണ്‍:സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ രൂക്ഷമായ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ഗുണ്ടകളുടെ സ്വന്തം നാടായി മാറിയെന്ന് അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്.

Read Also : ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം: പ്രതിപക്ഷ നേതാവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

12 മണിക്കൂറിന് ഇടയില്‍ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് കേരളത്തില്‍ നടന്നത്. കഷ്ടം, ദൈവത്തിന്റെ സ്വന്തം നാട് എന്നതില്‍ നിന്നും ഗുണ്ടകളുടെ സ്വന്തം നാടായി കേരളം മാറുകയാണോ ?
ഇങ്ങനെ പോയാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും, കൊലപാതകങ്ങളും നടക്കുന്ന മമതാജിയുടെ വെസ്റ്റ് ബംഗാള്‍ സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് കേരളം തിരുത്തി, രാഷ്ട്രീയ ലഹളകളില്‍ നമ്പര്‍ വണ്‍ ആകും.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയമനം പാലിക്കുക. മറ്റു പാര്‍ട്ടിക്കാരുടെ മരണങ്ങളില്‍ സന്തോഷിച്ചു പോസ്റ്റ് ഇടുകയോ സ്‌മൈലിങ് ഇമോജി ഇടുകയും ചെയ്യരുത്. മരിച്ചവര്‍ക്കു ആദരാഞ്ജലികള്‍ . രാഷ്ട്രീയ കൊലപാതകങ്ങളില്‍ അപലപിക്കുന്നു .

(വാല്‍കഷ്ണം … പോലീസ് രാഷ്ട്രീയം നോക്കാതെ, കൊലപാതകങ്ങള്‍ നടന്ന ഉടനെ പ്രതികളെ അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങിച്ചു കൊടുത്താല്‍ ചിലപ്പോള്‍ ഇതുപോലുള്ള സംഭവങ്ങള്‍ കുറയും . CCTV ഉപയോഗിക്കാം . Intelligence wing ഇനി കൂടുതല്‍ ജാഗ്രത കാണിക്കും എന്ന് കരുതുന്നു .)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button