ശബരിമല: അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റു വരവിൽ നിന്നും ഇതുവരെ ലഭിച്ചത് 27 കോടിയിലധികം രൂപയുടെ വരുമാനം. മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ ശബരിമല ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസര്‍ വി. കൃഷ്ണകുമാര വാരിയരാണ് ഇക്കാര്യം അറിയിച്ചത്.
അപ്പം, അരവണ വിതരണം നല്ല രീതിയിലാണ് നടക്കുന്നത്. അപ്പം പാക്കിങ്ങിന് ജീവനക്കാരുടെ ക്ഷാമമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി അത് പരിഹരിച്ചു.
Read Also : വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
അതേസമയം മണ്ഡലകാലം അവസാനിക്കാറായതോടെ കൂടുതല്‍ അയ്യപ്പന്മാര് ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്നുണ്ട്. പ്രതിദിന തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇളവ് വരുത്തിയതിനാല്‍ വരും ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ അപ്പം, അരവണ വിൽപ്പന ഇനിയും കൂടുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
Post Your Comments