ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിന് കാരണമായത് തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകള്‍. ശരീരത്തില്‍ 30 ലധികം മുറിവുകള്‍ ഉണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മുറിവുകളില്‍ 20 എണ്ണം ആഴത്തിലുള്ളതാണ്. കഴുത്തിലും, തലയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. തലയില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് തലയോട് പൊളിഞ്ഞു. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് വികൃതമായിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്തു നിന്നും തുടങ്ങി താടിയില്‍ അവസാനിക്കുന്നതാണ് മുഖത്തേറ്റിരിക്കുന്ന പരിക്ക്. മൂക്കും, നാക്കും, കീഴ്ത്താടിയും, ചുണ്ടുകളും മുറിഞ്ഞിട്ടുണ്ട്.
നെഞ്ചില്‍ ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇതില്‍ കരളിന് മുറിവേറ്റു. ഇടത്, വലതു കാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വെട്ടേറ്റിരിക്കുന്നത് വലതു കാലിനാണ്. ആഴത്തിലുള്ള ആറ് മുറിവുകളാണ് വലതുകാലില്‍ ഉള്ളത്. ഇടതു കാലില്‍ രണ്ട് മുറിവുകളാണ് ഉള്ളത്.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി ഡോ.രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. രണ്ടര മണിക്കൂറിലേറെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നീണ്ടു നിന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകീട്ട് അന്വേഷണ സംഘത്തിന് കൈമാറും.
Post Your Comments