PathanamthittaLatest NewsKeralaNattuvarthaNews

വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ താൽകാലിക ജീവനക്കാരനാണ് ഇയാൾ

തിരുവല്ല: വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശിയായ താൽകാലിക ജീവനക്കാരന് ദാരുണാന്ത്യം. മാൽഡ സ്വദേശി അബ്ദുൾ ഗഫാർ (23) ആണ് മരിച്ചത്. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ താൽകാലിക ജീവനക്കാരനാണ് ഇയാൾ.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ വെൺപാല പനച്ചിമൂട്ടിൽ കടവിലാണ് സംഭവം. വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ അബ്ദുൾ ഗഫാർ താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also: ലഹരി വിൽപ്പന: പാക്‌സിതാൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി

തിരുവല്ല പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button