ലകനൗ: ഉത്തര്‍പ്രദേശിലെ ഗംഗ എക്സ്പ്രസ് വേ പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. പദ്ധതിക്കായി മൂന്ന് പ്രധാന റീച്ചുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിച്ചതായാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്. 17,000 കോടി രൂപയിലധികം പദ്ധതിച്ചെലവുള്ള, പൊതു-സ്വകാര്യ പങ്കാളിത്തം ചട്ടക്കൂടിന് കീഴില്‍ ഒരു സ്വകാര്യ കമ്പനിക്ക് നല്‍കിയ ഇന്ത്യയിലെ എക്‌സ്പ്രസ് വേ പദ്ധതിയാണിതെന്ന് അദാനി ഗ്രൂപ്പ് പത്രക്കുറിപ്പില്‍ പറഞ്ഞു.
Read Also : ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, കേന്ദ്രം ഇടപെടുന്നു : പൊലീസിനോട് എന്‍ഐഎ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
എക്‌സ്പ്രസ് വേയുടെ 80ശതമാനം ഉള്‍പ്പെടുന്ന ബുദൗണ്‍ മുതല്‍ പ്രയാഗ്‌രാജ് വരെ 464 കിലോമീറ്റര്‍ നിര്‍മ്മിക്കുന്നതിന് ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് എഇഎല്ലിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് എല്‍ഒഎ ലഭിച്ചു. ആകെ 594 കി.മീ. നീളമുളളതാണ് ഗംഗാ എക്‌സ്പ്രസ് വേ.
എക്‌സ്പ്രസ് വേയുടെ മൂന്ന് പ്രധാന സ്‌ട്രെച്ചുകള്‍ ടോള്‍ അടിസ്ഥാനത്തില്‍ 30 വര്‍ഷത്തെ കാലയളവില്‍ അദാനി ലിമിറ്റഡ് നടപ്പിലാക്കും. പ്രയാഗ്‌രാജിനെ ഉത്തര്‍പ്രദേശിലെ മീററ്റുമായി ബന്ധിപ്പിക്കുന്ന 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗ എക്സ്പ്രസ് വേ ഡിബിഎഫ്ഒടി അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ എക്‌സ്പ്രസ് വേ ആയിരിക്കും.
Post Your Comments