പത്തനാപുരം: ആഴ്ചകൾ പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി. തലവൂര്‍ അമ്പലനിരപ്പില്‍ പോസ്റ്റ്ഓഫീസിന് സമീപത്തായുള്ള സ്വകാര്യ വ്യക്തിയുടെ റബ്ബര്പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മൃതദേഹം കിടന്നത്.
പ്രദേശവാസികൾ തുടര്‍ന്ന് കുന്നിക്കോട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചയിലധികം പഴക്കമുണ്ടന്നാണ് പൊലീസ് നിഗമനം. അമ്പലനിരപ്പ് പ്രദേശത്ത് പട്ടാഴി പന്തണ്ട്രുമുറി സ്വദേശി രാമകൃഷ്ണ (65) ന്റേതാണെന്ന സംശയത്തിലാണ് പൊലീസും നാട്ടുകാരും. ഇദ്ദേഹത്തെ രണ്ടാഴ്ചയായി കാണാനില്ല.
തുടർന്ന് രാമകൃഷ്ണന്റെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്ലാവില്‍ കയറുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചതാകാം എന്ന സംശയവുമുണ്ട്. സമീപത്തു നിന്നും ഇരുമ്പ് തോട്ടിയും കണ്ടെത്തി. അസ്ഥികള്‍ നായ കടിച്ച് കൊണ്ടുപോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോള്‍ മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments