കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് മാളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തു. ഇസ്ലാമിക ശരീഅത്തിനും കുവൈത്തിന്റെ സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് പരാതി വ്യാപകമായതോടെയാണ് നടപടിയെന്നാണ് റിപ്പോർട്ട്. കുവൈത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ അവന്യൂസിൽ ക്രിസ്മസ് സീസണിനോടനുബന്ധിച്ചാണ് ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. മാളിൽ നിന്ന് ക്രിസ്മസ് ട്രീ നീക്കിയ സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമല്ല.
അതേസമയം ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം കുവൈത്തിലെ ഒരു ഷോപ്പിങ് മാളിൽ സ്ഥാപിച്ചിരുന്ന പ്രതിമയെച്ചൊല്ലിയും പരാതികൾ ഉയർന്നിരുന്നു. ഗ്രീക്ക് ഐതിഹ്യ പ്രകാരമുള്ള സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റിന്റെ പ്രതിമയ്‌ക്കെതിരെയാണ് രാജ്യത്തെ ഒരു മാൾ അധികൃതർക്ക് ഓൺലൈനായി പരാതി ലഭിച്ചത്. കുവൈത്ത് വാണിജ്യ മന്ത്രാലയം അധികൃതർ പ്രതിമ നീക്കം ചെയ്തത്.
Post Your Comments