ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു. കുട്ടികള്‍ക്ക് കൊറോണ വാക്സിന് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രണ്ട് പുതിയ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. കൊറോണയുടെ മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടന്‍ അനുമതി നല്‍കും. നിലവില്‍ 137 കോടി വാക്സിന് ഡോസുകള്‍ വിതരണം ചെയ്തു.
Read Also : കോവിഡ് വ്യാപനം ഒഴിവാക്കാന്‍ എത്രയും വേഗം വാക്സിന് സ്വീകരിക്കുക: മന്ത്രി വീണാ ജോര്‍ജ്
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് 88 ശതമാനം ആളുകള്‍ക്കും ഒന്നാം ഡോസ് വാക്സിന് നല്‍കിക്കഴിഞ്ഞു. 58 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസ് വാക്സിനും ഉറപ്പാക്കി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആവശ്യത്തിന് വാക്സിന് ഉണ്ടെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
31 കോടി ഡോസ് വാക്സിന് ഒരു മാസത്തില്‍ ഉത്പാദിപ്പിക്കാനുളള ശേഷി നിലവില്‍ ഇന്ത്യയ്ക്കുണ്ട്. അടുത്ത രണ്ട് മാസത്തില്‍ ഇത് 45 കോടിയിലെത്തും. രാജ്യത്ത് ഒമിക്രോണ്‍ ബാധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധയെ നേരിടാനുള്ള ശേഷി നിലവില്‍ രാജ്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments