തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള VRDL ലേക്ക്
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേയ്ക്ക് കണ്‍സോളിഡേറ്റഡ് വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഡിസംബര്‍ 24 നകം സമര്‍പ്പിക്കണം. ഫോണ്‍: 0487- 2200310, ഇമെയില്‍: Principalmctcr@gmail.com
Post Your Comments