PathanamthittaLatest NewsKeralaNattuvarthaNews

നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

തിരുവല്ല ബൈപ്പാസിലെ ബി- വൺ - ബി -റ്റു ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ട് മണിയോടെ ആണ് അപകടമുണ്ടായത്

തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുവല്ല ബൈപ്പാസിലെ ബി- വൺ – ബി -റ്റു ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ട് മണിയോടെ ആണ് അപകടമുണ്ടായത്.

ചെങ്ങന്നൂർ വെൺമണി പുത്തൻ വീട്ടിൽ മനീഷിന്‍റെ ഉടമസ്ഥതയിലുള്ള ടാറ്റ ടിയാഗോ കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്‍റെ ഇടതു വശത്തെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു.

Read Also : ഇന്ത്യയുടെ 47 ചീഫ് ജസ്റ്റിസുമാരില്‍ കുറഞ്ഞത് 14 പേരെങ്കിലും ബ്രാഹ്മണരാണ്: ജുഡീഷ്യറിയിൽ ബ്രാഹ്മണാധിപത്യമെന്ന് ബ്രിട്ടാസ്

അപകടത്തിൽ കാർ യാത്രക്കാരന് പരിക്കേറ്റു. പരിക്ക്​ ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഒരു വശം പൂർണമായും തകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button